NEWS
ശതാബ്ദിസ്മാരക ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം
22/02/2026 08:12 PM IST
nila

വെണ്മണി: ശാലേം യുപി സ്കൂളിലെ ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയും ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രിയുമായ
സജി ചെറിയാന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച ശതാബ്ദി സ്മാരക ഡിജിറ്റൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം
സ്കൂളിൽ നടത്തി.
എൽ എ സി ചെയർമാൻ റവ. ജോയ്മോൻ എസ് കെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് , ഹെഡ്മിസ്ട്രസ് ജെസ്സി പി ഐസക്, ബീന കെ, ബിന്ദു പ്രദീപ്, അനുജ ഗിൽബർട്ട്, ഡെല്ല ടി ഐസക് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











